Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fee Reimbursement Scholarship

Kerala

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സി​വി​ൽ സ​ർ​വീ​സ് ഫീ- ​ റീ ഇം​ബേ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ചെ​​​ല​​​വാ​​​കു​​​ന്ന കോ​​​ഴ്‌​​​സ് ഫീ​​​സ് (ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് പ​​​ര​​​മാ​​​വ​​​ധി 20,000 രൂ​​​പ വീ​​​ത​​​വും), ഹോ​​​സ്റ്റ​​​ൽ ഫീ​​​സ് (ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് പ​​​ര​​​മാ​​​വ​​​ധി 10,000 രൂ​​​പ വീ​​​ത​​​വും) ഇ​​​ന​​​ത്തി​​​ൽ ചെ​​​ല​​​വാ​​​കു​​​ന്ന തു​​​ക തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.      

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​രി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് പൊ​​​ന്നാ​​​നി, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി   2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​യ്ക്കാ​​​യി സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഫീ ​​​റീ ഇം​​​മ്പേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ടു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്.

ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ർ​​​ഷ്യ​​​ൽ ബാ​​​ങ്കി​​​ൽ നി​​​ന്നും സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

www.minoritywelfare.kerala.gov.in  എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്‌ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 9. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 - 2300523, 0471  2300524, 04712302090. 

Latest News

Corehub Up